KL- 36 D 1096 ശ്രീ മഹാദേവ സൂപ്പര്‍ ഫാസ്റ്റ് ( ബസ്സ് പറഞ്ഞ കഥ)

 

 

Tinu Joseph ( S4 BA English)

വൈക്കം നഗരത്തിൽ കൂടിയുള്ള എന്റെ പ്രദക്ഷിണം തുടങ്ങിയിട്ട് കുറേ വർഷങ്ങൾ ആയി.  ഒരുപാട് കുട്ടികളും ടീച്ചർ മാരും ഒക്കെ എന്റെ ഒപ്പം കൂടിയിട്ടുണ്ട്.  കോളേജിൽ നടക്കുന്ന മിക്ക പ്രസംഗങ്ങളിലും ഞാൻ കേൾക്കുന്ന ഒരു വാചകമാണ് വൈക്കത്തിന്റെ വികസനമെന്നും ഒക്കെ. എന്താണ് ഇത്ര വല്യ ചരിത്രം.  അത് ഒന്നു അറിയാൻ ഞാനും തീരുമാനിച്ചു.  ഇന്നത്തെ യാത്രാ കണ്ണ് അൽപം കൂടി തുറന്നു പിടിച്ചു ചെവി ഭൂതകാലത്തിന്റെ കഥകൾ തേടിയാണ്.  ഉച്ച കഴിഞ്ഞു കൃത്യം 2. 30 ആയപ്പോൾ അജി ചേട്ടൻ നീട്ടി ഒരു ബെൽ അടിച്ചു.  അത് കേൾക്കേണ്ട താമസം കുട്ടികൾ എന്റെ അടുത്തേക്ക് എത്തി.  ഇനി ആരെങ്കിലും കേറാൻ ഉണ്ടോ എന്ന് അറിയാൻ വിശ്വമ്പരൻ  ചേട്ടൻ നീട്ടി രണ്ടു ഹോൺ അടിച്ചു.  എന്റെ ഈവെനിംഗ് ജേർണി ആരംഭിക്കുകയാണ്.  വഴിയിൽ ഒക്കെ കൂട്ടം കൂടി നടക്കുന്ന കുട്ടികളെയും സ്കൂട്ടറുകളെയും കൊണ്ടുള്ള ബഹളം ആണു എന്നെ കണ്ടതും എല്ലാവരും വഴി മാറി തന്നു.

അയ്യേർകുളങ്ങര എന്നാണ് ഈ സ്ഥലത്തിന്റെ പേര്.

അയ്യവർ കുളങ്ങര എന്ന പേര് ലോഭിച്ചാണ് അയ്യേർകുളങ്ങര എന്ന പേര് ഉണ്ടായത്.  നൂറ്റാണ്ടുകൾക്ക്മുൻപ് പഞ്ചപാണ്ടവൻമാരുടെ വനവാസ കാലത്ത് അവർ ഇവിടെ എത്തപെടുകയും അവർ അഞ്ചു പേരും ചേർന്ന് ഓരോ പിടി മണ്ണ് കയ്യിൽ എടുത്തുവെന്നും ഒക്കെയാണ് കഥകൾ.  അതിൽ നിന്നാണ് ഈ സ്ഥലത്തിനു അയ്യേർകുളങ്ങര എന്ന പേര് കിട്ടിയത്.  അയ്യേർകുളങ്ങരയിൽ നിന്ന് മുന്നോട്ടു നീങ്ങിയാൽ കുന്തി ക്ഷേത്രത്തിന്റെ മുൻവശം ആയി.  പാണ്ടവൻമാരുടെ വനവാസ കാലത്ത് കുന്തി ദേവിക്ക് കുളിക്കുവാനും താമസ സൗകര്യത്തിനും വേണ്ടി നിർമ്മിച്ചതാണ് കുന്തി ക്ഷേത്രമെന്നതാണ് കഥ.  ആറാട്ട്കുളവും ചേരുംചുവടു ഒക്കെ പിന്നിട്ടു ഞാൻ മുന്നോട്ടു നീങ്ങി.  ഇടയ്ക്ക് ചില കുട്ടികൾ ഒക്കെ ഇറങ്ങുന്നുണ്ട്.

അടുത്തത് ദളവാക്കുളം.  ധാരാളം കുട്ടികളും ടീച്ചർമാരും ഇവിടെ ഇറങ്ങുന്നുണ്ട്.  പണ്ട് ഇവിടെ ഒരു കുളം ഉണ്ടായിരുന്നു വേലുതമ്പി ദളവ തിരുവിതാംകൂർ രാജാവിന്റെ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ആ കുളം പുതുക്കി പണിതു.  പിന്നീട് ദളവാക്കുളം എന്ന പേരിൽ ആ കുളം അറിയപ്പെടാൻ തുടങ്ങി.  പക്ഷെ വൈക്കത്തിന്റെ ചരിത്രത്തിൽ ഭീതിയുടെ നാളുകൾ എഴുതി ചേർത്ത  സ്ഥലം കൂടിയാണ് ദളവാക്കുളം.  അവർണ്ണർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്തിനു ശേഷവും വൈക്കം ക്ഷേത്രത്തിൽ താഴ്ന്ന ജാതിയിലുള്ളവർക്ക് നീതി നിഷേധിക്കപെട്ടു.  അതിനെതിരെ ആ സ്ഥലത്തെ കുറച്ചു ചെറുപ്പക്കാർ പ്രധിഷേധിചു.  തുടർന്ന് നടന്ന സങ്കർഷത്തിൽ 200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.  അവരുടെ മൃതദേഹങ്ങൾ ദളവാക്കുളം എന്നറിയപ്പെടുന്ന കുളത്തിൽ ഇട്ടു മൂടി എന്നാണ് ചരിത്രം.

 

ദളവാകുളവും തെക്കേ നടയും പിന്നിട്ട് ഞാൻ മുന്നോട്ട് നീങ്ങി. പിന്നെ പടിഞ്ഞാറെ നട.

പടിഞ്ഞാറെ നട കടന്നു മുന്നോട്ടു നീങ്ങുമ്പോൾ ആദ്യം കാണുന്നതു അന്ധകാരത്തോടാണ്. ക്ഷേത്രത്തിൽ നിന്ന് നൂറു മീറ്റർ അകലെയുള്ള ഈ തോടാണ് തൊട്ടുകൂടായിമ നിലനിന്നിരുന്ന കാലത്ത് അവർണർക്ക് അതിരു കല്പ്പിച്ചിരുന്നത്. തീണ്ടൽ പലക എന്നാണ് തോട് അറിയപ്പെട്ടിരുന്നത്.വൈക്കം കായലിലേക്ക്  ആണ് തോട് ഒഴുകുന്നതു.

കച്ചേരി കവലയിൽ കുറെ കുട്ടികൾ  ഇറങ്ങി. റോഡിൽ നല്ല തിരക്ക്. പണ്ടത്തെ കോടതി ഇവിടെ ആയിരുന്നു. അങ്ങനെ ആണ് കച്ചേരി കവല എന്ന പേര് ഈ പ്രദേശത്തിനു  കിട്ടിയത്. ഹാജൂർ കച്ചേരി എന്നാണ് പണ്ട് കോടതികളെ അറിയപ്പെട്ടിരുന്നതു. തിരക്കിനിടയിലൂടെ ഞൻ വീണ്ടും നീങ്ങി. വലതു ഭാഗത്തു കൂടല്ലി ടെക്സ്റ്റയിൽസിന്റെ അടുത്തായി ഒരു കിണർ കാണാം. വൈക്കം സത്യാഗ്രഹ കാലത്ത് സമര സമര പോരാളികൾക്ക് വെള്ളം കുടിക്കാനായി നിർമ്മിച്ചതാണീകിണർ വൈക്കം നഗരസഭയുടെ സ്വത്താണ് ഈ കിണർ.

വീണ്ടും ഞാൻ മുന്നോട്ടു നീങ്ങി. മുന്നിൽ വേമ്പനാട്ട് കായൽ. വൈക്കത്തിന്റെ അറ്റമാണ് വേമ്പനാട്ട് കായൽ. കോട്ടയം ജില്ലയെ യും ആലപ്പുഴ ജില്ലയെയും വേർതിരിക്കുന്ന വേമ്പനാട്ടു കായൽ വൈക്കത്തിന്റെ ചരിത്രനിമിഷങ്ങളുടെ മൂക സാക്ഷിയാണ്. മഹാത്മ ഗാന്ധി സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി ആദ്യം എത്തിയതു. ബോട്ട് മാർഗ്ഗം പഴയ ബോട്ട് ജെട്ടിയിൽ ആയിരുന്നു. തിരുവിതാംകൂർ രാജാവ് പണി കഴിപ്പിച്ച ബോട്ട് ജെട്ടിയിൽ അന്നത്തെ അധികാര ചിന്ഹമായ ശംഖ് മുദ്ര ഇന്നും കാണാം. സത്യാഗ്രഹ മെമ്മോറിയലും, പോസ്റ്റ്‌ ഓഫീസും ഒക്കെ എന്റെ കാഴ്ചയിലൂടെ നീങ്ങി എത്തി. വൈക്കത്തെ ആദ്യ ബസ്സ്റ്റാൻഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ്.     ബി.എം.എസ്, എസ്.എം.എസ്, ബി.എൻ.സി, സ്വരാജ്, ഭാരത്, വിജയ് എക്സ്പ്രസ്സ്‌… എന്നിവയാണ് അന്ന് ഉണ്ടായിരുനന്ന ബസുകൾ. പ്രൈവറ്റ് ബസുകൾ ഓടിത്തുടങ്ങിയങ്ങിയതിനു ശേഷം ആണ് K.S.R.T.C ബസുകൾ വൈക്കത്ത്  എത്തുന്നത്.

 

വലിയ  കവലയാണ്  വൈക്കത്തിന്റെ കവാടം എന്ന് വേണമെങ്കിൽ പറയാം. വൈക്കത്തിന്റെ മുഖ  മുദ്രതന്നെ  വലിയ കവലയിൽ  നിൽക്കുന്ന മൂന്ന് വ്യക്തികളുടെ പ്രതിമകളാണ്.

തന്തയിപ്പെരിയാർ  എന്നറിയ പെടുന്ന ഇ. വി.  രാമസ്വാമി അയ്യരുടെ പ്രതിമയാണ്  നമ്മൾ  ആദ്യം കാണുന്നത്.  അദ്ദേഹത്തിന്റെ പ്രതിമയിരിക്കുന്ന 76 സെൻറ്  സ്ഥലം  പണ്ട്  പ്രഭാകരപിള്ള  എന്ന്  ഒരു ഡോക്ടറുടെതായിരുന്നു. ആ  പ്രദേശത്ത്‌  കുറെ  അദ്ദേഹത്തിന്റെ അനുവാദത്തോടെ  കച്ചവടം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു  അനുവാദം  ഇല്ലാതെ കഞ്ഞിക്കച്ചവടം ആരംഭിച്ചു. ഡോക്ടർ ശാസിച്ചപോൾ അയാൾ  അദ്ദേഹത്തെ അപമാനിച്ചു. വൈക്കം സത്യാഗ്രഹം   നടക്കുന്ന കാലഘട്ടം ആയിരുന്നു അത്.  കച്ചവടക്കാരന്റെ പ്രവർത്തിയിൽ  പ്രകോപിതനായ  ഡോക്ടർ  അന്ന്  തമിഴ്നാട്  മുഖ്യമന്ത്രി ആയിരുന്നു ജാനകി (എം. ജി. ആർ ഭാര്യ )യുടെ  സഹായത്തോടെ കടക്കാരെ ഒഴിപ്പിക്കുകയും ആ  സ്ഥലം തമിഴ്നാടിനു ഇഷ്ടദാനമായി നൽകുകയും ചെയ്തു. വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണി പോരാളിയായ തന്തയിപ്പെരിയാറിന്റെ പ്രതിമ ഇവിടെ സ്ഥപികുകയും ചെയ്തു. ഇപ്പോഴും തമിഴ്നാടിന്റെ  ഉടമസ്ഥതയിൽ ആണ്  ഈ പ്രദേശം.. കുറച്ച് മാറി വലതു വശത്തായി എം. ജി. ആർന്റെയും, ജാനകിയുടെയും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

റോഡിന്റെ നടുവിലയി സത്യാഗ്രഹത്തിന്റെ മുൻനിര പോരാളി ആയിരുന്നു ടി. കെ. മാധവന്റെ  പ്രതിമായും സ്ഥാപിച്ചിരികുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ സവർണ്ണ ജാഥനയിച്ച മാന്നത്ത്‌ നാഭന്റെതാണ് അവസാനമായി ഇവിടെ വന്ന പ്രതിമ.

 

 

സ്വതന്ത്ര സമരത്തിൽ മാറാകനാകാത്ത ഒരുപാട് ഏടുകൾ എഴുതി ചേർത്ത സ്ഥലമാണ് വൈക്കം. അതിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് വലിയ കവല. വണ്ടിയിൽ ഉണ്ടായിരുന്നവർ എല്ലാം ഇറങ്ങി.

ദളവക്കുളം ബസ് ടെർമിനൽ സജീവമായപ്പോൾ പെരിഞ്ഞില പാടശേഖരത്തെ കീറിമുറിച്ചുകൊണ്ട് ലിങ്ക് റോഡ് വന്നു. വെള്ളപ്പൊക്കം കഴിഞ്ഞതോടെ എന്റെ നടുവൊടിക്കുന്ന കുഴികൾ  ലിങ്ക് റോഡിലൂടെയുള്ള യാത്രാസുഖം നശിപ്പിച്ചു. ഇനി വന്ന വഴിയിലൂടെ മടക്കയാത്ര

ചേരും ചുവടും ആറാട്ട്കുളങ്ങരയും  പിന്നിട്ട് കോളേജിലേക്ക് നാല് വഴികൾ  ചേരുന്ന ഇടമാണ് ചേരും ചുവട്, ഉദയാനപുരത്തപ്പൻ ആറാട്ടിനെത്തുന്ന കുളമാണ് ആറാട്ട്കുളം.

കോളേജിലേക്ക്‌ തിരിച്ചെത്തി. കുട്ടികൾ  എല്ലാം ഒഴിഞ്ഞു പോയപ്പോൾ കോളേജിന്റെ ഉയർജവും പോയി. എന്നെ ഷെഡിൽ ആക്കി  വിശ്വംഭരൻ ചേട്ടൻ  കയറിപ്പോയി. പുതിയ    കാഴ്ചകളും കുട്ടികളുടെ പുതിയ വർത്തമാനങ്ങളും കാണാനും കേൾക്കാനും ഇനി അൽപം വിശ്രമം

 
Comments are Closed