കവിത

now browsing by category

 

അമ്മതൻ വാത്സല്യം

Nisha N (S3.BBA)

Nisha N (S3.BBA)

കണ്ണാടി പോലെയീ മുഖം ഇതു

നീയെൻ ഹൃദയത്തിൽ വന്നെത്തുന്നു

രാഗമായി…………….

നിന്നിലെ പുഞ്ചിരി മാതൃത്വം

തുളുമ്പും എൻ മനസിനുള്ളിൽ…

അമ്മയായി എന്നും നിൻ കൂട്ടിനായി ഞാൻ എൻ കൈവിരൽ തുമ്പെന്നും, നിനക്കു തരാം പൈതലേ ചിരിയെന്നും.

മായ്ക്കുന്നു അമ്മ തൻ നൊമ്പര നോവിൻ ഗാനം

നീയൊന്നു വീണാൽ നിലയ്ക്കുമീ അമ്മതൻ ജീവൻ ആർദ്രമം സ്പന്ദനവും ….

കാറ്റ്

ARCHANA (BA ENGLISH 1st Year)

ARCHANA (BA ENGLISH 1st Year)

ഒഴുകി  വരുന്ന  കാറ്റേ  നിയറിഞ്ഞോ

പൂക്കളും പുഴകളും എന്നെ  സ്നേഹിച്ചു

യെന്നറിയാതെ വന്ന നീയെൻ

പൂക്കളോടെന്തു ചൊല്ലി

ഒഴുകി  വരുന്ന  കാറ്റേ  നിയറിഞ്ഞോ

പൂക്കളും പുഴകളും എന്നെ  സ്നേഹിച്ചു

യെന്നറിയാതെ വന്ന നീയെൻ

പൂക്കളോടെന്തു ചൊല്ലി

മനസിലെ ഭാരവും പേറിഞൻ

നിന്നെയോർത്ത്  കാത്തിരുന്നു

നിന്നെ കാണുവാൻ കഴിഞ്ഞില്ല, പക്ഷെ

നീ വന്നു വെന്നു ഞാൻ അറിഞ്ഞു, കാറ്റേ

നീ വന്നുവെന്നു  ഞാനറിഞ്ഞു..

ഒഴുകി  വരുന്ന  കാറ്റേ  നിയറിഞ്ഞോ

പൂക്കളും പുഴകളും എന്നെ  സ്നേഹിച്ചു

യെന്നറിയാതെ വന്ന നീയെൻ

പൂക്കളോടെന്തു ചൊല്ലി.