Archives

now browsing by author

 

കേരളത്തിന് ഇത് പുനർജന്മത്തിലെ ഒന്നാം പിറന്നാൾ – 1st year BA Department

കേരളത്തെ ഒന്നടക്കം ആഴ്ത്തി താഴ്ത്തിയ പ്രളയത്തെ അതിജീവിച്ച് കൊണ്ടുള്ള ആദ്യത്തെ കേരള പിറവി ദിനമാണ് ഇത്. 1959 നവംമ്പർ -1 ന് മലയാള ഭാഷയെ കൈയ്യിൽ ഏറ്റിയവർ ഒരു സംസ്ഥാനത്തിന്റെ കുടക്കീഴിൽ വന്ന ദിനം .ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാൻ ഇതിലേറെയോജിച്ച ദിനം ഏത്? 1959-ൽ കേരള സംസ്ഥാനം ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ടപ്പോൾ 14ന്ധ സ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം ആയിരുന്നു കേരളം .ഈ 62 വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടം നിരവധിയാണ് .ഇന്ന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു പിടി മുന്നിൽ ആണ് കേരളം  .പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപം കൊണ്ടിരിക്കുന്നത് .സ്വാതന്ത്ര്യാനന്തരം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ പല ഭാഗങ്ങളിലും ശക്തമായ പോരാട്ടം അരങ്ങേറിയിരുന്നു അവയുടെ എല്ലാം പ്രതിഫലനം കൂടിയാണ് സംസ്ഥാനങ്ങളുടെ പിറവി.
              1953-ൽ ഫസൽ അലി തലവനായ സർദാർ K M പണിക്കർ അംഗമായുള്ള സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകരിച്ചു .1955 സെപ്തംബറിൽ സംസ്ഥാന പുന:സംഘടന കമ്മീഷൻ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി .അതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപർശ ഉണ്ടായിരുന്നു .റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി 13 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് .ശേഷം 1959 നവംബർ 1-ന് കേരള സംസ്ഥാനം പിറവി കൊണ്ടു .
              മാനവർ എല്ലാരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെ കുറിച്ചുള്ള കഥയും പരശുരാമൻ മഴുവെറിഞ്ഞ കേരളമു ണ്ടാക്കിയ കഥയും കേരളപ്പിറവി ദിനത്തിൽ മുറതെറ്റാതെ മുഴങ്ങും. കേരളത്തിന്റെ മുക്കിലും മൂലയിലും മലയാളി തിളക്കം പ്രതിഫലിക്കും. കേരള പിറവി ദിനത്തിൽ ഓരോ മലയാളിയുടേയും ഹൃദയത്തിൽ മലയാളത്തിന്റെ ആത്മാവ് ഉദിക്കുന്നു . ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം എന്ന് ഓർമ്മിപ്പിക്കുന്ന മഹത്തായ നിമിഷമാണ് ഇത്. ഇന്ന് കേരളത്തിലെ സമൂഹം ഹിന്ദു – മതം, ക്രിസ്തു – മതം, ഇസ്ലാം എന്നീ മതസ്തരുടെ ഒരു കുട്ടമാണ് .മലയാളം അഭ്യസിക്കാൻ മടിക്കുന്ന പുതു തലമുറയ്ക്ക് അമ്മ മലയാളത്തിന്റെ പ്രാധാന്യം  മനസിലാക്കി കൊടുക്കട്ടെ.

By Arya K. S S4 Bcom

Lord Ganapathi Drawing by S Sree Lakshmi S3 BA English

 

അച്ഛൻ By Tinu Joseph

പൊള്ളുന്ന വെയിലേറ്റു
തണലേകിയ വൃക്ഷം
ഒരു നോട്ടം
കൊണ്ട്
ശാസിക്കുകയും
ലാളിക്കുകയും ചെയുന്ന മഹാദ്ഭുദം
ഉള്ളിൽ കരഞ്ഞു
പുറമെ ചിരിച്ചു
ഉയിര്
വിയർപ്പാക്കിയ
പരാതികളില്ലാത്ത
മനുഷ്യനു നാം നൽകിയ ശ്രുതി അച്ഛൻ

ലോക മലയാള ദിനാചരണവും കേരള പിറവിയും ആഘോഷിച്ചു.അതിന്റെ ഭാഗമായി അദ്ധ്യാപകരും കുട്ടികളും ഭാഷ പ്രതിജ്ഞ നടത്തി .

ലോക മലയാള ദിനാചരണവും കേരള പിറവിയും ആഘോഷിച്ചു .അതിന്റെ ഭാഗമായി അദ്ധ്യാപകരും കുട്ടികളും ഭാഷ പ്രതിജ്ഞ നടത്തി .

ശ്രീ മഹാദേവ കോളേജ് കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച കോമേഴ്‌സ് ഫെസ്റ്റിവൽ ” DESAFIO 2018 ” ബന്ധപ്പെട്ടു നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹരായ കുട്ടികളുടെ ഫോട്ടോകൾ

FIRST  PRIZE

പൊഴിയുന്ന തണൽ

SREEDATH P S5BBA

 

 

 

SECOND PRIZE 

വീണ്ടും ഒരു “തീ”നാളത്തിനായുള്ള കാത്തിരിപ്പ്

  • AJITH CA -S1BBA

 

 

 

test

Friendship Worths

ALTHAF  P.A (S5 BA English)
True friends are worth more than all the treasures of the world. Friendship is doing your
best to make your friend happy. Friendship is forever, nomatter what happens. It isthe
most wonderful relationship that every person can have if he or she is loyal, dependable, kind,
caring, and loving. True friends try to avoid conflicts and do everything possible to make their
relations stronger. Some people can even make sacrifices and risk their lives for a friend.
A good friendship is very difficult to come across. That is why we should appreciate this
divine relationship that is based on understanding and feelings.There are a lot of benefits of
friendship. We just need friends to live happily. Lasting friendship is a blessing for everybody.
We don`t have to pretend to be some one else when we spend time with our friends. They
give us total freedom to be who we really are. We should be grateful to people who makeus
happy. A true friend is one of the most precious possessions that one can have in his life.
Finally,more than the other senses, friendship is an experience of the heart. It is the
language of the heart,a language without words, vowels,or consonants; a language that,
whether seen, felt, heard, or tasted, is understood by the heart. Like air fills the lungs,
friendship fills the heart,allowing us to experience the best life has to offer: afriend.

ആർദ്ര

STORY

sandhana (S1 BA ENGLISH)

 

 

തന്‍റെ സ്വപ്നങ്ങൾ കൈമോശം വന്നെന്ന് തോന്നിയ നിമിഷങ്ങളിൽ തന്‍റെ സ്വപ്നങ്ങളുടെ ചിറകുകൾ അറ്റുപോകുമെന്ന് തോന്നിയ നിമിഷങ്ങളിൽ അവൾ അഗ്രഹിച്ചിരുന്നു തന്‍റെ ശരീരവും ആത്മാവും വേർപെട്ടെങ്കിലെന്ന്.

 

അവൾ ആർദ്ര, മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക്, ഇപ്പോൾ MBBS മൂന്നാം വർഷ വിദ്യാർഥിനി.പഠിക്കാൻ മിടുക്കി, സുന്ദരി. ഇത്തരം വാക്കുകൾ ഒന്നും തന്നെ മതിയാവില്ല അവളെ വർണ്ണിക്കാൻ. ആർദ്ര അവളുടെ മാതാപിതാക്കളെ കണ്ടിട്ടില്ല. ചോര കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ ഉപേക്ഷിച്ചു പോയതാണ് . പഠിച്ചതും വളർന്നതും ഒരു അനാഥാലയത്തിൽ

നിന്നു കൊണ്ട്.’ അനാഥ’ എന്ന അവൾ എറ്റവും കൂടുതൽ വെറുക്കുന്ന മുദ്രയോടെ ……..

പക്ഷേ അപ്രതീക്ഷിതമായി ഒരു കൂട്ടുകാരന്‍ അവളെ തേടിയെത്തി, അവൾ എന്നും ആരാധിച്ചിരുന്ന കൊതിച്ചിരുന്ന മരണം, മഹാ വ്യാധിയുടെ രൂപത്തിൽ.അവൾ മനസ്സിലാക്കുന്നു. തന്റെ ഒരോ ദിനരാത്രങ്ങളും അതിലെ ഒരോ നിമിഷങ്ങളും നടന്നു നിങ്ങുന്നത് മരണത്തിലേക്കാണെന്ന്. അവൾ അറിയുന്നു തന്റെ ഇരുപത് വർഷത്തെ ജീവിത യാത്രയ്ക്ക് മാസങ്ങൾക്കകം തീരശ്ശീല വിഴൻ പോകുന്ന അപ്രതീക്ഷിതമെങ്കിലും സന്തേഷത്തോടെ സ്വീകരിച്ചു അവളാനിയോഗത്തെ .

കൺമിഴിക്കുന്നതിനു മുമ്പ് ഉപേക്ഷിച്ചിട്ടു പോയ അച്ഛനമ്മമരേ, അനാഥ എന്ന് മുദ്ര കുത്തിയ സമൂഹത്തെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയ ലോകത്തെ അങ്ങനെ പ്രക്യതി യെയും മനുഷ്യനെയും ഒരു പോലെ വെറുത്തിരുന്ന അവൾ അദ്യമായി കണ്ടു, കേട്ടു, അറിഞ്ഞു പ്രകൃതിയുടെ പച്ചപ്പ്, പൂക്കളുടെ ചിരി ,കാറ്റിന്റെ സംഗീതം നല്ല മനുഷ്യരുടെ ഹൃദയം അങ്ങനെ ഒരു പാടൊരുപാട് …..

വളരെയധികം കുറ്റബോധത്തോടെ അവൾ ഒരു നിമിഷം ചിന്തിച്ചു.ഇത്രയും സൗന്ദര്യമുള്ള ലോകത്തെ എന്തേ തനിക്ക് ഇന്നേവരെ കാണാൻ കഴിഞ്ഞില്ല.

അങ്ങനെ ഒരു നാൾ അവളുടെ ജീവിതത്തിലേക്ക് ഒരു യുവാവ് കടന്നു വന്നു. അജിത്, സി വിൽ എഞ്ചിനിയർ, ഒരു നികഞ്ഞ പ്രക്യതി സ്നേഹി. അതിനു മപ്പുറം ഒരു മനുഷ്യ സ്നേഹി. അന്നവൾ ആദ്യമായി കണ്ടു, അല്ലെങ്കിൽ ഇന്നേ വരെ കാണാൻ ശ്രമിച്ചിട്ടില്ലാത്ത എന്തോ ഒരു സൗന്ദര്യം അവനിൽ, അവന്റെ ഹൃദയത്തിൽ, അവന്റെ കണ്ണുകളിൽ അവന്റെ കണ്ംത്തിൽ നിന്നും വരുന്ന ഓരോ വാക്കും അവൾക്ക് വേദങ്ങൾ ആയി.ഓരോ പ്രവർത്തനങ്ങളും പാഠങ്ങൾ ആയി തന്നെ കുറിച്ച് പൂർണ്ണ ബോദ്ധ്യാ മുണ്ടായിട്ടും അവൾ അവളെ തന്നെ മറന്നു. അവനുമായി അടുത്തു ഒരു പാടൊരുപാട് .പക്ഷെ അവളെ കുറിച്ച് ഒന്നും പറയാൻ അവൾ തയ്യാറായിരുന്നില്ല. ഒന്നും… പ്രണയത്തിന്റെ നിറമുള്ള പൂക്കൾ മനസ്സിൻ മൊട്ടിട്ടെന്നു തോന്നിയ നിമിഷങ്ങളിൽ അവളാ പ്രണയത്തെ പവിഴപ്പെട്ടിയിലാക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വച്ചു. എങ്കിലും അത് പലപ്പോഴും അവിടെ കിടന്ന് തിളങ്ങുന്നുണ്ടെന്ന് അവൾ അറിഞ്ഞു പിന്നിട് ഒരു സായാഹ്നത്തിൽ തെളിഞ്ഞ അന്തരീക്ഷത്തിൽ കടലിനെയും പകുതി മുങ്ങിയ സൂര്യനെയും സാക്ഷി നിർത്തി കൊണ്ട് അജിത്ത് അവൾക്കു മുന്നിൽ തന്റെ മനസ്സുതുറന്നപ്പോൾ അവന്റെ പ്രണയത്തിന്റെ ജീവിതത്തിന്റെ കവാടം അവൾക്കായ് മാത്രം തുറന്നിട്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.പണ്ടേങ്ങോ മനസ്സിന്റെ അടിയിൽ ഒളിപ്പിച്ച പ്രണയത്തിന്റെ മൊട്ടുകൾ നിയന്ത്രിക്കാനാവാതെ പവിഴപ്പെട്ടി തുറന്ന് പുറത്തേക്ക് ഒഴുകിയെത്തി. പിന്നെ അവളവന്റെ കണ്ണുകളിലേക്ക് മറ്റു നോക്കി ആത്മാർഥ പ്രണയത്തിന്റെ പ്രകാശ ബിംബം അവന്റെ കണ്ണിൽ മിന്നിമറയുന്നത് അവൾക്ക് കാണാനായി. എന്നു പറയണമെന്നറിയാതെ സ്തംഭിച്ചു നിൽക്കുമ്പോൾ പെട്ടെന്നെരു ശക്തി ഉള്ളിൽ നിന്നും അവളെ പുറകോട്ട് വലിച്ചു. അവൾ പതുക്കെ തലതാഴ്ത്തി എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. നമ്മുടെ സുഹൃദ്ബദ്ധം എന്നും നിലനിൽക്കണം. ഇത്ര മാത്രം പറഞ്ഞ്കൊണ്ട് അവൾ തിരിഞ്ഞുനടന്നു. അവനും എന്ന് പറയണമെന്ന് അറിയാതെ നിശബ്ദനായി നിന്നു. ഒന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തികൂടി അവൾകുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. കൈകൾ വിറയ്ക്കുന്നതായി തോന്നി മുന്നിലുള്ള തൊന്നും കാണാൻ ആകാത്ത അവസ്ഥ.കണ്ണിൽ നിന്നും അശ്രുക്കൾ പേമാരിയായി കവിളിണകളിലൂടെ ഒലിച്ചിറങ്ങി. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു. അന്നവൾ ആദ്യമായി കെതിച്ചു, കുറച്ചു കാലം കൂടി ജീവിക്കാൻ കഴിഞ്ഞെങ്കിൽ……………………