കേരളത്തിന് ഇത് പുനർജന്മത്തിലെ ഒന്നാം പിറന്നാൾ – 1st year BA Department

കേരളത്തെ ഒന്നടക്കം ആഴ്ത്തി താഴ്ത്തിയ പ്രളയത്തെ അതിജീവിച്ച് കൊണ്ടുള്ള ആദ്യത്തെ കേരള പിറവി ദിനമാണ് ഇത്. 1959 നവംമ്പർ -1 ന് മലയാള ഭാഷയെ കൈയ്യിൽ ഏറ്റിയവർ ഒരു സംസ്ഥാനത്തിന്റെ കുടക്കീഴിൽ വന്ന ദിനം .ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാൻ ഇതിലേറെയോജിച്ച ദിനം ഏത്? 1959-ൽ കേരള സംസ്ഥാനം ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ടപ്പോൾ 14ന്ധ സ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം ആയിരുന്നു കേരളം .ഈ 62 വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടം നിരവധിയാണ് .ഇന്ന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു പിടി മുന്നിൽ ആണ് കേരളം  .പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപം കൊണ്ടിരിക്കുന്നത് .സ്വാതന്ത്ര്യാനന്തരം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ പല ഭാഗങ്ങളിലും ശക്തമായ പോരാട്ടം അരങ്ങേറിയിരുന്നു അവയുടെ എല്ലാം പ്രതിഫലനം കൂടിയാണ് സംസ്ഥാനങ്ങളുടെ പിറവി.
              1953-ൽ ഫസൽ അലി തലവനായ സർദാർ K M പണിക്കർ അംഗമായുള്ള സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകരിച്ചു .1955 സെപ്തംബറിൽ സംസ്ഥാന പുന:സംഘടന കമ്മീഷൻ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി .അതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപർശ ഉണ്ടായിരുന്നു .റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി 13 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് .ശേഷം 1959 നവംബർ 1-ന് കേരള സംസ്ഥാനം പിറവി കൊണ്ടു .
              മാനവർ എല്ലാരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെ കുറിച്ചുള്ള കഥയും പരശുരാമൻ മഴുവെറിഞ്ഞ കേരളമു ണ്ടാക്കിയ കഥയും കേരളപ്പിറവി ദിനത്തിൽ മുറതെറ്റാതെ മുഴങ്ങും. കേരളത്തിന്റെ മുക്കിലും മൂലയിലും മലയാളി തിളക്കം പ്രതിഫലിക്കും. കേരള പിറവി ദിനത്തിൽ ഓരോ മലയാളിയുടേയും ഹൃദയത്തിൽ മലയാളത്തിന്റെ ആത്മാവ് ഉദിക്കുന്നു . ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം എന്ന് ഓർമ്മിപ്പിക്കുന്ന മഹത്തായ നിമിഷമാണ് ഇത്. ഇന്ന് കേരളത്തിലെ സമൂഹം ഹിന്ദു – മതം, ക്രിസ്തു – മതം, ഇസ്ലാം എന്നീ മതസ്തരുടെ ഒരു കുട്ടമാണ് .മലയാളം അഭ്യസിക്കാൻ മടിക്കുന്ന പുതു തലമുറയ്ക്ക് അമ്മ മലയാളത്തിന്റെ പ്രാധാന്യം  മനസിലാക്കി കൊടുക്കട്ടെ.Comments are Closed