ആർദ്ര

STORY

sandhana (S1 BA ENGLISH)

 

 

തന്‍റെ സ്വപ്നങ്ങൾ കൈമോശം വന്നെന്ന് തോന്നിയ നിമിഷങ്ങളിൽ തന്‍റെ സ്വപ്നങ്ങളുടെ ചിറകുകൾ അറ്റുപോകുമെന്ന് തോന്നിയ നിമിഷങ്ങളിൽ അവൾ അഗ്രഹിച്ചിരുന്നു തന്‍റെ ശരീരവും ആത്മാവും വേർപെട്ടെങ്കിലെന്ന്.

 

അവൾ ആർദ്ര, മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക്, ഇപ്പോൾ MBBS മൂന്നാം വർഷ വിദ്യാർഥിനി.പഠിക്കാൻ മിടുക്കി, സുന്ദരി. ഇത്തരം വാക്കുകൾ ഒന്നും തന്നെ മതിയാവില്ല അവളെ വർണ്ണിക്കാൻ. ആർദ്ര അവളുടെ മാതാപിതാക്കളെ കണ്ടിട്ടില്ല. ചോര കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ ഉപേക്ഷിച്ചു പോയതാണ് . പഠിച്ചതും വളർന്നതും ഒരു അനാഥാലയത്തിൽ

നിന്നു കൊണ്ട്.’ അനാഥ’ എന്ന അവൾ എറ്റവും കൂടുതൽ വെറുക്കുന്ന മുദ്രയോടെ ……..

പക്ഷേ അപ്രതീക്ഷിതമായി ഒരു കൂട്ടുകാരന്‍ അവളെ തേടിയെത്തി, അവൾ എന്നും ആരാധിച്ചിരുന്ന കൊതിച്ചിരുന്ന മരണം, മഹാ വ്യാധിയുടെ രൂപത്തിൽ.അവൾ മനസ്സിലാക്കുന്നു. തന്റെ ഒരോ ദിനരാത്രങ്ങളും അതിലെ ഒരോ നിമിഷങ്ങളും നടന്നു നിങ്ങുന്നത് മരണത്തിലേക്കാണെന്ന്. അവൾ അറിയുന്നു തന്റെ ഇരുപത് വർഷത്തെ ജീവിത യാത്രയ്ക്ക് മാസങ്ങൾക്കകം തീരശ്ശീല വിഴൻ പോകുന്ന അപ്രതീക്ഷിതമെങ്കിലും സന്തേഷത്തോടെ സ്വീകരിച്ചു അവളാനിയോഗത്തെ .

കൺമിഴിക്കുന്നതിനു മുമ്പ് ഉപേക്ഷിച്ചിട്ടു പോയ അച്ഛനമ്മമരേ, അനാഥ എന്ന് മുദ്ര കുത്തിയ സമൂഹത്തെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയ ലോകത്തെ അങ്ങനെ പ്രക്യതി യെയും മനുഷ്യനെയും ഒരു പോലെ വെറുത്തിരുന്ന അവൾ അദ്യമായി കണ്ടു, കേട്ടു, അറിഞ്ഞു പ്രകൃതിയുടെ പച്ചപ്പ്, പൂക്കളുടെ ചിരി ,കാറ്റിന്റെ സംഗീതം നല്ല മനുഷ്യരുടെ ഹൃദയം അങ്ങനെ ഒരു പാടൊരുപാട് …..

വളരെയധികം കുറ്റബോധത്തോടെ അവൾ ഒരു നിമിഷം ചിന്തിച്ചു.ഇത്രയും സൗന്ദര്യമുള്ള ലോകത്തെ എന്തേ തനിക്ക് ഇന്നേവരെ കാണാൻ കഴിഞ്ഞില്ല.

അങ്ങനെ ഒരു നാൾ അവളുടെ ജീവിതത്തിലേക്ക് ഒരു യുവാവ് കടന്നു വന്നു. അജിത്, സി വിൽ എഞ്ചിനിയർ, ഒരു നികഞ്ഞ പ്രക്യതി സ്നേഹി. അതിനു മപ്പുറം ഒരു മനുഷ്യ സ്നേഹി. അന്നവൾ ആദ്യമായി കണ്ടു, അല്ലെങ്കിൽ ഇന്നേ വരെ കാണാൻ ശ്രമിച്ചിട്ടില്ലാത്ത എന്തോ ഒരു സൗന്ദര്യം അവനിൽ, അവന്റെ ഹൃദയത്തിൽ, അവന്റെ കണ്ണുകളിൽ അവന്റെ കണ്ംത്തിൽ നിന്നും വരുന്ന ഓരോ വാക്കും അവൾക്ക് വേദങ്ങൾ ആയി.ഓരോ പ്രവർത്തനങ്ങളും പാഠങ്ങൾ ആയി തന്നെ കുറിച്ച് പൂർണ്ണ ബോദ്ധ്യാ മുണ്ടായിട്ടും അവൾ അവളെ തന്നെ മറന്നു. അവനുമായി അടുത്തു ഒരു പാടൊരുപാട് .പക്ഷെ അവളെ കുറിച്ച് ഒന്നും പറയാൻ അവൾ തയ്യാറായിരുന്നില്ല. ഒന്നും… പ്രണയത്തിന്റെ നിറമുള്ള പൂക്കൾ മനസ്സിൻ മൊട്ടിട്ടെന്നു തോന്നിയ നിമിഷങ്ങളിൽ അവളാ പ്രണയത്തെ പവിഴപ്പെട്ടിയിലാക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വച്ചു. എങ്കിലും അത് പലപ്പോഴും അവിടെ കിടന്ന് തിളങ്ങുന്നുണ്ടെന്ന് അവൾ അറിഞ്ഞു പിന്നിട് ഒരു സായാഹ്നത്തിൽ തെളിഞ്ഞ അന്തരീക്ഷത്തിൽ കടലിനെയും പകുതി മുങ്ങിയ സൂര്യനെയും സാക്ഷി നിർത്തി കൊണ്ട് അജിത്ത് അവൾക്കു മുന്നിൽ തന്റെ മനസ്സുതുറന്നപ്പോൾ അവന്റെ പ്രണയത്തിന്റെ ജീവിതത്തിന്റെ കവാടം അവൾക്കായ് മാത്രം തുറന്നിട്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.പണ്ടേങ്ങോ മനസ്സിന്റെ അടിയിൽ ഒളിപ്പിച്ച പ്രണയത്തിന്റെ മൊട്ടുകൾ നിയന്ത്രിക്കാനാവാതെ പവിഴപ്പെട്ടി തുറന്ന് പുറത്തേക്ക് ഒഴുകിയെത്തി. പിന്നെ അവളവന്റെ കണ്ണുകളിലേക്ക് മറ്റു നോക്കി ആത്മാർഥ പ്രണയത്തിന്റെ പ്രകാശ ബിംബം അവന്റെ കണ്ണിൽ മിന്നിമറയുന്നത് അവൾക്ക് കാണാനായി. എന്നു പറയണമെന്നറിയാതെ സ്തംഭിച്ചു നിൽക്കുമ്പോൾ പെട്ടെന്നെരു ശക്തി ഉള്ളിൽ നിന്നും അവളെ പുറകോട്ട് വലിച്ചു. അവൾ പതുക്കെ തലതാഴ്ത്തി എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. നമ്മുടെ സുഹൃദ്ബദ്ധം എന്നും നിലനിൽക്കണം. ഇത്ര മാത്രം പറഞ്ഞ്കൊണ്ട് അവൾ തിരിഞ്ഞുനടന്നു. അവനും എന്ന് പറയണമെന്ന് അറിയാതെ നിശബ്ദനായി നിന്നു. ഒന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തികൂടി അവൾകുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. കൈകൾ വിറയ്ക്കുന്നതായി തോന്നി മുന്നിലുള്ള തൊന്നും കാണാൻ ആകാത്ത അവസ്ഥ.കണ്ണിൽ നിന്നും അശ്രുക്കൾ പേമാരിയായി കവിളിണകളിലൂടെ ഒലിച്ചിറങ്ങി. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു. അന്നവൾ ആദ്യമായി കെതിച്ചു, കുറച്ചു കാലം കൂടി ജീവിക്കാൻ കഴിഞ്ഞെങ്കിൽ……………………

 




Comments are Closed